19 July, 2022 07:29:32 PM


ചങ്ങനാശ്ശേരിയില്‍ വീടുകയറി ആക്രമണം: ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍



ചങ്ങനാശ്ശേരി: കൂനന്താനം പുറക്കടവ് ഭാഗത്തുളള ഹാബി വുഡ് & അലൂമിനിയം ഫാബ്രിക്കേഷൻ എന്ന സ്ഥാപനത്തിലും വടക്കേക്കര സ്കൂളിന് സമീപം വാഴക്കുളം വീട്ടിൽ ശശികുമാറിന്‍റെ വീട്ടിലും  അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിലും ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവ് പിടിയില്‍. തൃക്കൊടിത്താനം വരവുകാലായിൽ വീട്ടില്‍ സജി മകന്‍ സച്ചിൻ സജി (23) യെയാണ് ചങ്ങനാശ്ശേരി  എസ്.എച്ച്.ഓ റിച്ചാര്‍ഡ്‌ വര്‍ഗീസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ കൂട്ടുപ്രതികളായ ഷിബിന്‍ മൈക്കിള്‍ (23), ജിറ്റോ ജിജോ (22) എന്നിവരെ കഴിഞ്ഞദിവസം എറണാകുളത്തുനിന്നും പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂട്ടുപ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K