16 July, 2022 06:16:23 PM


നീ​റ്റ്​ യു.​ജി പ​രീ​ക്ഷ ഞാ​യ​റാ​ഴ്ച; ശ്രദ്ധിക്കണം വ​സ്​​ത്ര​ധാ​ര​ണം ഉൾപ്പെടെയുള്ള കാര്യങ്ങൾ



കൊച്ചി : മെ​ഡി​ക്ക​ല്‍, ഡെന്‍റ​ല്‍, അ​നു​ബ​ന്ധ ബി​രു​ദ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നാ​ഷ​ന​ല്‍ എ​ലി​ജി​ബി​ലി​റ്റി കം ​എ​ന്‍​ട്ര​ന്‍​സ്​ ടെ​സ്​​റ്റ്​ (നീ​റ്റ്​ യു.​ജി) പ​രീ​ക്ഷ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ടു​മു​ത​ല്‍ 5.20 വ​രെ ന​ട​ക്കും.

അ​ഡ്​​മി​റ്റ്​ കാ​ര്‍​ഡു​ക​ള്‍ https://neet.nic.in വെ​ബ്​​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. കേ​ര​ള​ത്തി​ല്‍ 16 ന​ഗ​ര കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ്​ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. 

കാ​സ​ര്‍​കോ​ട്, പ​യ്യ​ന്നൂ​ര്‍, ക​ണ്ണൂ​ര്‍, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, അ​ങ്ക​മാ​ലി, എ​റ​ണാ​കു​ളം/​മൂ​വാ​റ്റു​പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ങ്ങ​ളി​ലാ​ണ്​ കേ​ര​ള​ത്തി​ല്‍ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ള്‍. 

വ​സ്​​ത്ര​ധാ​ര​ണം ശ്ര​ദ്ധി​ക്ക​ണം

പ​രീ​ക്ഷ​ക്ക്​ ഷൂ​സ് ധ​രി​ച്ച്‌​ എ​ത്താ​ന്‍​ പാ​ടി​ല്ല. സ്ലി​പ്പ​ര്‍, ഉ​യ​ര​മി​ല്ലാ​ത്ത ഹീ​ലു​ള്ള ചെ​രി​പ്പ്​ എ​ന്നി​വ​യാ​കാം. ക​ട്ടി​യു​ള്ള സോ​ളു​ള്ള പാ​ദ​ര​ക്ഷ​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല. വ​സ്​​ത്ര​ങ്ങ​ളി​ല്‍ വ​ലി​യ ബ​ട്ട​ണു​ക​ള്‍ പാ​ടി​ല്ല. അ​യ​ഞ്ഞ​തും നീ​ണ്ട സ്ലീ​വ്​ ഉ​ള്ള​തു​മാ​യ വ​സ്ത്ര​ങ്ങ​ള്‍ പാ​ടി​ല്ല. വി​ശ്വാ​സ​പ​ര​മാ​യ വ​സ്​​ത്ര​ങ്ങ​ള്‍/​സാ​മ​ഗ്രി​ക​ള്‍ ധ​രി​ക്കു​ന്ന​വ​ര്‍ പ​രി​ശോ​ധ​ന​ക്കാ​യി റി​പ്പോ​ര്‍​ട്ടി​ങ്​ സ​മ​യ​ത്തി​‍ന്‍റെ ഒ​രു മ​ണി​ക്കൂ​ര്‍ മു​മ്പെങ്കി​ലും (ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​ക്ക്​ 12.30ന്​ ​മു​മ്പ്) പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ല്‍ എ​ത്ത​ണം.

പ​രീ​ക്ഷ ഹാ​ളി​ല്‍ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണം. ഹാ​ളി​ല്‍ ക​യ​റും മു​മ്പ് പു​തി​യ മാ​സ്ക്​ ന​ല്‍​കും. പ​നി​യു​ള്ള​വ​ര്‍​ക്ക്​ പ്ര​ത്യേ​ക മു​റി​യി​ലാ​യി​രി​ക്കും പ​രീ​ക്ഷ.

പ​രീ​ക്ഷ ഹാ​ളി​ല്‍ ശ്ര​ദ്ധി​ക്കാ​ൻ

ഉ​ച്ച​ക്കു​ശേ​ഷം ഒ​ന്നേ​കാ​ല്‍ മു​ത​ല്‍ പ​രീ​ക്ഷ ഹാ​ളി​ലെ സീ​റ്റി​ലി​രി​ക്കാം. 1.40 മു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കും. ഹാ​ജ​ര്‍ ഷീ​റ്റി​ല്‍ പേ​രി​ന്​ നേ​രെ ഒ​പ്പി​ട്ട്​ അ​മ്മ​യു​ടെ പേ​രെ​ഴു​തി ഫോ​ട്ടോ പ​തി​ച്ചു​ന​ല്‍​ക​ണം. 

ചോ​ദ്യ​ങ്ങ​ള​ട​ങ്ങി​യ ടെ​സ്റ്റ്​ ബു​ക്​​ലെ​റ്റ്​ 1.50ന്​ ​ല​ഭി​ക്കും. ഇ​ന്‍​വി​ജി​ലേ​റ്റ​ര്‍ പ​റ​യു​മ്പോള്‍ മാ​ത്രം ക​വ​ര്‍ പൊ​ട്ടി​ച്ച്‌​ ബു​ക്​​ലെ​റ്റ്​ പു​റ​ത്തെ​ടു​ക്കാം. 

ബു​ക്​​ലെ​റ്റി‍െന്‍റ പു​റം​ പേ​ജി​ല്‍ വി​വ​ര​ങ്ങ​ള്‍ ചേ​ര്‍​ക്ക​ണം. 1.55ന്​ ​ഇ​ന്‍​വി​ജി​ലേ​റ്റ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ബു​ക്​​ലെ​റ്റി​ലെ പേ​പ്പ​ര്‍ സീ​ല്‍ തു​റ​ക്കാം. ബു​ക്​​ലെ​റ്റും ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ഒ.​എം.​ആ​ര്‍ ഷീ​റ്റും പു​റ​ത്തെ​ടു​ക്കു​ക. ഒ.​എം.​ആ​ര്‍ ഷീ​റ്റി​ന്​ ഒ​റി​ജി​ന​ല്‍, ഓ​ഫി​സ്​ കോ​പ്പി എ​ന്നി​ങ്ങ​നെ ര​ണ്ട്​ ഭാ​ഗ​മു​ണ്ടാ​കും. ഇ​വ വേ​ര്‍​പെ​ടു​ത്ത​രു​ത്. ര​ണ്ടും പ​രീ​ക്ഷ​ക്കു​ശേ​ഷം തി​രി​കെ ന​ല്‍​ക​ണം. 

ബു​ക്​​ലെ​റ്റി​ലെ​യും ഒ.​എം.​ആ​ര്‍ ഷീ​റ്റി​ലെ​യും കോ​ഡ്​ ന​മ്പര്‍ ഒ​ന്നാ​ണെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം. വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ല്‍ മാ​റ്റി​വാ​ങ്ങ​ണം. ഒ.​എം.​ആ​ര്‍ ഷീ​റ്റി​ലെ നി​ശ്​​ചി​ത സ്ഥ​ല​ത്ത്​ ഇ​ന്‍​വി​ജി​ലേ​റ്റ​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സ​മ​യ​മെ​ഴു​തി ഒ​പ്പി​ട്ട്​ ഇ​ട​തു​ തള്ള വി​ര​ല​ട​യാ​ളം പ​തി​ക്ക​ണം. 

ര​ണ്ട്​ മ​ണി​ക്ക്​ പ​രീ​ക്ഷ എ​ഴു​തി​ത്തു​ട​ങ്ങാം. പ​രീ​ക്ഷ​ക്ക്​ ശേ​ഷം ഒ.​എം.​ആ​ര്‍ ഷീ​റ്റു​ക​ള്‍ ര​ണ്ടും തി​രി​കെ കൊ​ടു​​ക്കു​മ്പോഴും ഹാ​ജ​ര്‍ ഷീ​റ്റി​ല്‍ സ​മ​യ​മെ​ഴു​തി ഒ​പ്പി​ട​ണം. 

ചോ​ദ്യ ബു​ക്​​ലെ​റ്റ്​ മാ​ത്രം വി​ദ്യാ​ര്‍​ഥി​ക്ക്​ കൊ​ണ്ടു​പോ​കാം.

ഉ​ത്ത​രം തെ​റ്റി​യാ​ല്‍ മൈ​ന​സ്​ മാ​ര്‍​ക്ക്​.

മൂ​ന്ന്​ മ​ണി​ക്കൂ​ര്‍ 20 മി​നി​റ്റ്​ ദൈ​ര്‍​ഘ്യ​മു​ള്ള പ​രീ​ക്ഷ ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ ആ​രം​ഭി​ക്കും. 1.30 വ​രെ മാ​ത്ര​മേ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​വേ​ശ​ന​മു​ണ്ടാ​കൂ. 

ഒ​രു ചോ​ദ്യ​ത്തി​ന്​ നാ​ല്​ മാ​ര്‍​ക്ക്​ എ​ന്ന രീ​തി​യി​ല്‍ മൊ​ത്തം 720 മാ​ര്‍​ക്കി​‍ന്‍റെ ചോ​ദ്യ​ങ്ങ​ള്‍. ഫി​സി​ക്സ്, കെ​മി​സ്​​ട്രി, ബോ​ട്ട​ണി, സു​വോ​ള​ജി വി​ഷ​യ​ങ്ങ​ളി​ല്‍ നി​ന്നാ​യി​രി​ക്കും നീ​റ്റ്​ പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​ങ്ങ​ള്‍. ഓ​രോ​വി​ഷ​യ​ത്തി​ല്‍ നി​ന്നും ര​ണ്ട്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും. 'എ' ​വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന്​ 35 ചോ​ദ്യ​ങ്ങ​ളും 'ബി' ​വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന്​ 15 ചോ​ദ്യ​ങ്ങ​ളു​മു​ണ്ടാ​യി​രി​ക്കും.എന്റെ

15 ചോ​ദ്യ​ങ്ങ​ളി​ല്‍ നി​ന്ന്​ പ​ത്തെ​ണ്ണ​ത്തി​ന്​ തെ​ര​ഞ്ഞെ​ടു​ത്ത്​ ഉ​ത്ത​ര​മെ​ഴു​താം. പ​ത്തി​ല്‍ കൂ​ടു​ത​ല്‍ ഉ​ത്ത​ര​മെ​ഴു​തി​യാ​ല്‍ ആ​ദ്യ​ത്തെ 10​ ഉ​ത്ത​ര​ങ്ങ​ളാ​യി​രി​ക്കും പ​രി​ഗ​ണി​ക്കു​ക. നാ​ല്​ വി​ഷ​യ​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി 200 ചോ​ദ്യ​ങ്ങ​ളാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. ഓ​രോ ചോ​ദ്യ​ത്തി​നും നാ​ല്​ മാ​ര്‍​ക്കാ​യി​രി​ക്കും. തെ​റ്റാ​യ ഓ​രോ ഉ​ത്ത​ര​ത്തി​നും ഒ​രു മൈ​ന​സ്​ മാ​ര്‍​ക്ക്​ വീ​ത​മു​ണ്ടാ​കും. അ​തി​നാ​ല്‍ ഉ​ത്ത​രം അ​റി​യാ​ത്ത ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഭാ​ഗ്യ​പ​രീ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ക. ​

35 ചോ​ദ്യ​മു​ള്ള ഭാ​ഗ​ത്തി​ന്​ 140 മാ​ര്‍​ക്കും 15ല്‍ ​പ​ത്തെ​ണ്ണം തെ​ര​ഞ്ഞെ​ടു​ത്ത്​ എ​ഴു​തേ​ണ്ട ഭാ​ഗ​ത്തി​ന്​ 40 മാ​ര്‍​ക്കു​മാ​യി​രി​ക്കും.

വി​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തും

നീ​റ്റ് പ​രീ​ക്ഷ ന​ട​ത്തി​പ്പ് വി​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തും. പ​രീ​ക്ഷാ​ര്‍​ഥി​ക​ള്‍ വീ​ഡി​യോ​ഗ്രാ​ഫി സ​മ​യ​ത്ത് ത​ല ഉ​യ​ര്‍​ത്തി കാ​മ​റ​യെ അ​ഭി​മു​ഖീ​ക​രി​ക്ക​ണം.

അ​പേ​ക്ഷാ​ര്‍​ഥി​ക​ളു​ടെ ഐ​ഡ​ന്‍​റി​റ്റി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി‍െന്‍റ ഭാ​ഗ​മാ​ണ്​ ന​ട​പ​ടി. പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ല്‍ മെ​റ്റ​ല്‍ ഡി​റ്റ​ക്ട​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കും.

ഹാ​ളി​ല്‍ അ​നു​വ​ദിക്കാത്ത​വ

പേ​പ്പ​ര്‍ ക​ഷ്​​ണ​ങ്ങ​ള്‍, ജോ​മ​ട്രി/​പെ​ന്‍​സി​ല്‍​, പെ​ന്‍​സി​ല്‍​ ബോ​ക്​​സ്​ , പ്ലാ​സ്​​റ്റി​ക്​ പൗ​ച്ച്‌​, കാ​ല്‍​ക്കു​ലേ​റ്റ​ര്‍, പേ​ന, സ്​​കെ​യി​ല്‍, റൈ​റ്റി​ങ്​ പാ​ഡ്​, പെ​ന്‍​ഡ്രൈ​വ്, ഇ​റേ​സ​ര്‍ (റ​ബ​ര്‍), ലോ​ഗ​രി​ഥം ടേ​ബി​ള്‍, ഇ​ല​ക്​​ട്രോ​ണി​ക്​ പെ​ന്‍/ സ്​​​കാ​ന​ര്‍, മൊ​ബൈ​ല്‍ ഫോ​ണ്‍, ബ്ലൂ​ടൂ​ത്ത്, കൂ​ളി​ങ്​ ഗ്ലാ​സ്, ​ഇ​യ​ര്‍ ഫോ​ണ്‍, മൈ​​ക്രോ​ഫോ​ണ്‍, പേ​ജ​ര്‍, ഹെ​ല്‍​ത്ത്​ ബാ​ന്‍​ഡ്, വാ​ല​റ്റ്​, ഹാ​ന്‍​ഡ്​ ബാ​ഗ്, ബെ​ല്‍​റ്റ്​, തൊ​പ്പി, വാ​ച്ച്‌, റി​സ്​​റ്റ്​ വാ​ച്ച്‌​, ബ്രേ​സ്​​ലെ​റ്റ്​​, കാ​മ​റ, ആ​ഭ​ര​ണ​ങ്ങ​ള്‍, ലോ​ഹ​സാ​മ​ഗ്രി​ക​ള്‍, ആ​ഹാ​ര പ​ദാ​ര്‍​ഥ​ങ്ങ​ള്‍.

പാ​സ്​​പോ​ര്‍​ട്ട്​ സൈ​സ്​ ഫോ​ട്ടോ ഒ​ട്ടി​ച്ച അ​ഡ്​​മി​റ്റ്​ കാ​ര്‍​ഡ്​, ഹാ​ജ​ര്‍ രേ​ഖ​യി​ല്‍ പ​തി​ക്കാ​നു​ള്ള ഫോ​ട്ടോ, ഫോ​ട്ടോ​യു​ള്ള തി​രി​ച്ച​റി​യ​ല്‍ രേ​ഖ (ആ​ധാ​ര്‍/​റേ​ഷ​ന്‍ കാ​ര്‍​ഡ്​/​വോ​ട്ട​ര്‍ ഐ.​ഡി/​പാ​സ്​​പോ​ര്‍​ട്ട്​/​ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​/​പാ​ന്‍​കാ​ര്‍​ഡ്​/​പ്ല​സ്​ ടു ​അ​ഡ്​​മി​റ്റ്​ കാ​ര്‍​ഡ്), ഭി​ന്ന​ശേ​ഷി വി​ദ്യാ​ര്‍​ഥി​ക​ളും സ്​​ക്രൈ​ബും അ​തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ളും ക​രു​ത​ണം. എ​ഴു​താ​നു​ള്ള ക​റു​പ്പ്​ ബോ​ള്‍ പോ​യ​ന്‍റ്​ പേ​ന പ​രീ​ക്ഷ ഹാ​ളി​ല്‍ ഇ​ന്‍​വി​ജി​ലേ​റ്റ​ര്‍ ന​ല്‍​കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K