15 July, 2022 12:16:18 PM


മഹിളാ മോർച്ച നേതാവിന്‍റെ ആത്മഹത്യ; ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി



പാലക്കാട്: മഹിളാ മോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ബിജെപി പ്രാദേശിക നേതാവ് പ്രജീവ് കീഴടങ്ങി. പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷനിലാണ് ഇയാൾ കീഴടങ്ങിയത്. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പ്രജീവിൻ്റെ പേര് പരാമർശിച്ചിരുന്നു. ഇതേ  തുടർന്ന് ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K