13 July, 2022 01:42:05 PM


നടിയെ ആക്രമിച്ച കേസ്: പൾസർ സുനിക്ക് ജാമ്യമില്ല; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി



ന്യൂഡല്‍ഹി / കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ ജാമ്യം സുപ്രീം കോടതി തള്ളി. പൾസർ സുനി കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആൾ എന്ന് കോടതി. അതിനാൽ ജാമ്യം നൽകാൻ കഴിയില്ലെന്നും സുപ്രീംകോടതി. ഈ വർഷം അവസാനത്തോടെ വിചാരണ അവസാനിക്കുമെന്ന് സർക്കാർ. വിചാരണ ഈ വർഷം അവസാനിച്ചില്ലെങ്കിൽ വീണ്ടും ജാമ്യാപേക്ഷ നൽകാമെന്ന് കോടതി.

അതേസമയം, കേസില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി.  നടിയെ ആക്രമിച്ച കേസിൽ  ഗൗരവമുള്ള ആരോപണങ്ങളാണ് അതിജീവിതയുടെ ഹർജിയിലെന്നും, അതിന്‍റെ നിജസ്ഥിതി പരിശോധിക്കണമെന്നും കോടതി. മെമ്മറി കാർഡിന്‍റെ പരിശോധനാഫലം കിട്ടിയശേഷം ഹർജി പരിഗണിക്കണമെന്ന്   അതിജീവിത ആവശ്യപ്പെട്ടു. പരിശോധന ഫലവും ഹർജിയും തമ്മിൽ എന്ത് ബന്ധമെന്നും കോടതി. ഹർജി മറ്റന്നാൾ പരിഗണിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K