12 July, 2022 03:30:43 PM


ജാതകം ചേർന്നില്ല: വിവാഹം മുടങ്ങിയ യുവതി ആത്മഹത്യ ചെയ്തു



കാസർകോട് : ജാതകം ചേരാത്തതിനെത്തുടർന്ന് വിവാഹം മുടങ്ങിയ യുവതി ആത്മഹത്യ ചെയ്തു. കാസർകോട് ചെമ്മാട് സ്വദേശി മല്ലിക (22) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ജൂലൈ ഒന്നിന് വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച യുവതി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇന്ന് രാവിലെയാണ് മരിച്ചത്. യുവതി പ്രണയത്തിലായിരുന്ന കുമ്ബള സ്വദേശിയുമായുള്ള വിവാഹം വീട്ടുകാര്‍ ആദ്യം സമ്മതിച്ചിരുന്നില്ലെങ്കിലും പിന്നീട് ഇരുവരുടെയും വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ജാതകം ചേരില്ലെന്ന ജോത്സ്യന്‍റെ പ്രവചനത്തോടെ വിവാഹം മുടങ്ങി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K