11 July, 2022 06:44:58 AM


ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകളുണ്ടാക്കി; വെളിപ്പെടുത്തലുമായി മുൻ ഡിജിപി ആർ.ശ്രീലേഖ



കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പോലീസിനെതിരേ വെളിപ്പെടുത്തലുമായി മുൻ ഡിജിപി ആർ. ശ്രീലേഖ. ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകളുണ്ടാക്കി. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രം ഫോട്ടോ ഷോപ്പ് ചെയ്തതാണെന്നും ശ്രീലേഖ സ്വന്തം യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്.

കേസിൽ ദിലീപാണ് ക്വട്ടേഷൻ കൊടുത്തതെന്ന് വിശ്വസിക്കാൻ തനിക്ക് സാധിച്ചിട്ടില്ല. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി നേരത്തെയും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക് മെയില്‍ ചെയ്തിട്ടുണെന്ന് ശ്രീലേഖ പറഞ്ഞു.

ദിലീപിന്‍റെ പെട്ടെന്നുള്ള ഉയർച്ചയിൽ പലർക്കും അസൂയ ഉണ്ടായിരുന്നു. വ്യക്തി ജീവിതത്തിലും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ദിലീപിന്‍റെ പേര് ഈ കേസിലേക്ക് വലിച്ചിഴക്കപ്പെട്ടതാണെന്ന് തനിക്ക് തോന്നിയിരുന്നതായും ശ്രീലേഖ വെളിപ്പെടുത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K