08 July, 2022 10:14:19 PM


ഡി.ശില്‍പ്പ സ്ഥാനമൊഴിയുന്നു; കെ.കാര്‍ത്തിക് കോട്ടയം ജില്ലാ പോലീസ് മേധാവി



കോട്ടയം: പോലീസ് തലപ്പത്ത് അഴിച്ചുപണി. കോട്ടയം ജില്ലാ പോലീസ് മേധാവിസ്ഥാനത്തുനിന്നും ഡി.ശില്‍പ്പ ഒഴിയുന്നു. വുമണ്‍സെല്‍ സൂപ്രണ്ടായി സ്ഥാനമേല്‍ക്കുന്ന ശില്‍പ്പയ്ക്ക് വുമണ്‍ ബറ്റാലിയന്‍ കമാന്‍ഡന്‍റിന്‍റെ അധികചുമതലയും ഉണ്ടാകും. എറണാകുളം ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.കാര്‍ത്തിക് കോട്ടയം ജില്ലാ പോലീസ് മേധാവിയായി ചുമതലയേല്‍ക്കും. തമിഴ് നാട് തിരുനല്‍വേലി സ്വദേശിയാണ് കാര്‍ത്തിക്. ഇദ്ദേഹം സ്ഥാനമൊഴിയുന്ന ഒഴിവില്‍ വിവേക് കുമാര്‍ സ്ഥാനമേല്‍ക്കും.

എഡിജിപി മനോജ് എബ്രഹാം വിജിലന്‍സ് മേധാവി ആയി സ്ഥാനമേല്‍ക്കും. ആംഡ് പോലീസ് ബറ്റാലിയന്‍റെ ചുമതലയുള്ള എഡിജിപി കെ.പത്മകുമാര്‍ മനോജ് എബ്രഹാമിന് പകരം ചുമതലയേല്‍ക്കും. എഡിജിപി എം.ആര്‍.അജിത് കുമാറിനാണ് ആംഡ് പോലീസ് ബറ്റാലിയന്‍റെ പുതിയ ചുമതല. വി.യു.കുര്യാക്കോസ് ഇടുക്കി ജില്ലയിലും ആനന്ദ് ആര്‍ വയനാട്ടിലും കുറുപ്പസാമി ആര്‍ കോഴിക്കോട് റൂറലിലും പോലീസ് മേധാവിമാരായി ചുമതലയേല്‍ക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K