25 June, 2022 06:29:03 PM


സാക്ഷരതാ തുല്യത: പാലക്കാട് അധ്യാപകരെ നിയമിക്കുന്നു; അഭിമുഖം ജൂണ്‍ 28 മുതല്‍


പാലക്കാട്: വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന പത്താംതരം, ഹയര്‍ സെക്കന്‍ന്ററി  തുല്യതാ കോഴ്‌സുകളുടെ ജില്ലയിലെ സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍ അധ്യാപകരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ക്കായി കൂടിക്കാഴ്ച ജൂണ്‍ 28 മുതല്‍ ജൂലൈ നാല് വരെ നടക്കുമെന്ന്  സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. 

ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, സാമൂഹ്യശാസ്ത്രം, ഗണിതം, ഐ.ടി വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യമുള്ളത്. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദവും, ബി.എഡുമാണ് യോഗ്യത.

ഹയര്‍സെക്കന്‍ന്ററി തുല്യതാ കോഴ്‌സിന് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, എന്നീ വിഷയങ്ങളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും, ബി.എഡും, സെറ്റുമാണ് യോഗ്യത. പൊതു അവധി ദിവസങ്ങളിലും, ഞായറാഴ്ചകളിലുമാണ് ക്ലാസ്സുകള്‍ ഉണ്ടാവുക. ഫ്രഷേഴ്‌സ്, സര്‍വീസില്‍ ഉള്ളവര്‍, റിട്ടയേര്‍ഡ് അധ്യാപകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 

കൂടിക്കാഴ്ചക്കുള്ള തിയതി, സ്ഥലം, സമയം, പങ്കെടുക്കേണ്ട ബ്ലോക്ക് എന്നിവ ചുവടെ.

തൃത്താല ബ്ലോക്ക് വികസന വിദ്യാകേന്ദ്രം - ജൂണ്‍ 28 രാവിലെ 10. 30 (തൃത്താല) 
പട്ടാമ്പി ബ്ലോക്ക് വികസന വിദ്യാകേന്ദ്രം - ജൂണ്‍ 28 ഉച്ചക്ക് 2 (പട്ടാമ്പി ബ്ലോക്ക് മുനിസിപ്പാലിറ്റി).
മണ്ണാര്‍ക്കാട് ബ്ലോക്ക് വികസന വിദ്യാകേന്ദ്രം -  ജൂണ്‍ 29  രാവിലെ 10.30-      (മണ്ണാര്‍ക്കാട്, അട്ടപ്പാടി, മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി)
ശ്രീകൃഷ്ണപുരം ബ്ലോക്ക് വികസന വിദ്യാകേന്ദ്രം - ജൂണ്‍ 29 ഉച്ചക്ക് 2               (ശ്രീകൃഷ്ണപുരം,  ചെര്‍പ്പുളശ്ശേരി മുന്‍സിപ്പാലിറ്റി.)
ജില്ലാ സാക്ഷരതാ മിഷന്‍ ജില്ലാ പഞ്ചായത്ത് പാലക്കാട് - ജൂണ്‍ 30 രാവിലെ 10.30 (പാലക്കാട്,  മലമ്പുഴ പാലക്കാട് മുന്‍സിപ്പാലിറ്റി.)
ജില്ലാ സാക്ഷരതാ മിഷന്‍ ജില്ലാ പഞ്ചായത്ത് പാലക്കാട് -  ജൂണ്‍ 30   ഉച്ചക്ക് 2 (ചിറ്റൂര്‍, ചിറ്റൂര്‍-തത്തമംഗലം മുനിസിപ്പാലിറ്റി.)
ഒറ്റപ്പാലം ബ്ലോക്ക് വികസന വിദ്യാകേന്ദ്രം - ജൂലൈ ഒന്നിന് രാവിലെ 10.30 (ഒറ്റപ്പാലം -ഷൊര്‍ണൂര്‍ ഒറ്റപ്പാലം മുനിസിപ്പാലിറ്റി.)
കുഴല്‍മന്ദം ബ്ലോക്ക്  വികസന വിദ്യാകേന്ദ്രം - ജൂലൈ 2  രാവിലെ 10.30 (കുഴല്‍മന്ദം)
ആലത്തൂര്‍ ബ്ലോക്ക് വികസന വിദ്യാകേന്ദ്രം - ജൂലൈ രണ്ട് ഉച്ചക്ക് 2      (ആലത്തൂര്‍.)
നെന്മാറ വികസന വിദ്യാകേന്ദ്രം - ജൂലൈ നാല് രാവിലെ 10.30 (നെന്മാറ.)
കൊല്ലകോട് വികസന വിദ്യാകേന്ദ്രം - ജൂലൈ നാല്  ഉച്ചക്ക് രണ്ട് (കൊല്ലകോട്.)

കൂടിക്കാഴ്ചക്ക് പങ്കെടുക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബയോഡാറ്റയുമായി എത്തണം. കൂടുതല്‍ വിവരങ്ങള്‍ സാക്ഷരതാ മിഷന്‍, ബ്ലോക്ക് സാക്ഷരതാ മിഷന്‍ കേന്ദ്രങ്ങളില്‍ ലഭിക്കും. ഫോണ്‍ : 0491 2505179


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K