25 June, 2022 07:57:33 AM


ഓടിക്കൊണ്ടിരുന്ന മിനിലോറിക്ക് തീ പിടിച്ചു: ആളപായമില്ല



അമ്പലപ്പുഴ: ഓടിക്കൊണ്ടിരുന്ന വാഹനത്തിനു തീ പിടിച്ചു. ആർക്കും പരിക്കില്ല. ദേശീയപാതയിൽ പറവൂർ ജംഗ്ഷനു സമീപം രാത്രിയിലായിരുന്നു അപകടം. ഫർണീച്ചറുമായി പോയ മിനി ലോറിക്കാണ് തീ പിടിച്ചത്. ലോറിയിലുണ്ടായിരുന്ന ഫർണീച്ചറും കത്തി നശിച്ചു. ആലപ്പുഴയിൽനിന്ന് ഫയർഫോഴ്സെത്തിയാണ് തീയണച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K