16 June, 2022 05:35:24 PM


വടക്കഞ്ചേരിയില്‍ നിർത്തിയിട്ട ലോറിക്ക് പുറകിൽ മോപ്പെഡ് ഇടിച്ച് യുവാവ് മരിച്ചു



വടക്കഞ്ചേരി: നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ മോപ്പെഡ് ഇടിച്ച് യുവാവ് മരിച്ചു. മുടപ്പല്ലൂർ പടിഞ്ഞാറെത്തറ പുത്തൻവീട്ടിൽ അജീഷ്കുമാർ (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മുടപ്പല്ലൂർ ചല്ലുപടി കമ്മാന്തറക്ക് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന സിമന്‍റ് ലോറിക്ക് പുറകിൽ അജീഷ്കുമാർ സഞ്ചരിച്ച മോപ്പെഡ് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അച്ഛൻ:കൃഷ്ണൻകുട്ടി, അമ്മ: പത്മാവതി, സഹോദരി: അജിത 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K