15 June, 2022 03:32:52 PM


അങ്കണവാടിയിൽ നിന്നും വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയുടെ അവശിഷ്ടം



കൊട്ടാരക്കര: തൃക്കണ്ണമംഗലം അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. ഏപ്രിൽ മാസം വിതരണം ചെയ്ത പൊടിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. സംഭവം പരിശോധിക്കുമെന്ന് ഐ.സി.ഡി.എസ് അധികൃതർ അറിയിച്ചു. തൃക്കണ്ണമംഗലം ഇരുപത്തെട്ടാം നമ്പർ അങ്കണവാടിയിൽ നിന്ന്  അരുൺ ഭവനിൽ ശാന്ത കുമാരിയ്ക്ക് നൽകിയ ഏഴ് പായ്ക്കറ്റ് അമൃതം പൊടിയിലൊന്നിലാണ് പല്ലിയുടെ അവശിഷ്ടം കണ്ടത്.

കുട്ടിയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ അമൃതം പൊടി ഏപ്രിൽ മാസം നൽകിയില്ല . കഴിഞ്ഞ ദിവസം മകൾക്ക് കൊടുക്കുന്നതിനായി ഒരു പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് ചത്ത പല്ലിയുടെ അവശിഷ്ടങ്ങൾ കണ്ടത്. പരിശോധനകൾക്കായി സാബിൾ ശേഖരിച്ചതായി ഐ.സി.ഡി.എസ് സൂപ്പർ വൈസർ വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K