14 June, 2022 06:26:14 PM


ഷാജ് കിരണിനും ഇബ്രാഹിമിനും മുൻകൂർ ജാമ്യമില്ല; ബുധനാഴ്ച്ച ചോദ്യം ചെയ്തേക്കും



കൊച്ചി: ഷാജ് കിരണിനും ഇബ്രാഹിമിനും മുൻകൂർ ജാമ്യമില്ല. ആവശ്യമെങ്കില്‍ ഇരുവരെയും പൊലീസിന് നോട്ടീസ് നല്‍കി വിളിപ്പിക്കാമെന്ന് ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളികൊണ്ട് കോടതി അറിയിച്ചു. കേസിൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും സ്വപ്ന സുരേഷ് ഓഡിയോ ക്ലിപ്പിൽ കൃത്രിമം കാണിച്ചെന്നും ചൂണ്ടികാട്ടിയാണ് ഷാജ് കിരണും ഇബ്രാഹിമും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നല്‍കിയത്. അതേസമയം ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ബുധനാഴ്ച്ച കൊച്ചിയിൽ ചോദ്യം ചെയ്യാൻ ആണ് അന്വേഷണ  സംഘം ലക്ഷ്യമിടുന്നത്. എറണാകുളം ക്രൈംബ്രാ‌ഞ്ച് ഓഫീസിലാകും ചോദ്യം ചെയ്യൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K