12 June, 2022 05:16:31 PM


ചക്ക തലയിൽ വീണ് വീട്ടമ്മ മരിച്ചു; അപകടം പ്ലാവിൽ നിന്നും തോട്ടി കൊണ്ട് വലിക്കുന്നതിനിടെ



തിരുവനന്തപുരം: ചെല്ലഞ്ചിയിൽ ചക്ക അടർത്തുന്നതിനിടയിൽ തലയിൽ വീണ് വീട്ടമ്മ മരിച്ചു. നന്ദിയോട് പഞ്ചായത്തിലെ ചെല്ലഞ്ചിയിൽ ബിനു കുമാറിന്റെ ഭാര്യ ഇന്ദു (35) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വീടിനടുത്തുള്ള പ്ലാവിൽ നിന്നും തോട്ടി കൊണ്ട് ചക്ക ഇടുന്നതിനിടയിലാണ് ചക്ക തലയിൽ വീണ് അപകടം സംഭവിച്ചത്. ഉടനെ തന്നെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ ദിവസം തലയിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും നില ഗുരുതരമായി തുടർന്നു. ഇന്നലെ വൈകിട്ടോടെ അന്ത്യം സംഭവിക്കുകയായിരുന്നു. വിദേശത്തായിരുന്ന ഭർത്താവ് ബിനുകുമാർ നാട്ടിലെത്തി കുടുബവുമായി സന്തോഷത്തോടെ കഴിയുന്നതിനിടയാണ് ഈ അത്യാഹിതം സംഭവിച്ചത്പത്താം ക്ലാസിൽ പഠിക്കുന്ന നന്ദനയും 9ാം ക്ലാസിൽ പഠിക്കുന്ന വൈഷ്ണവിയുമാണ് മക്കൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K