12 June, 2022 05:09:28 PM


വർക്കല ക്ഷേത്രക്കുളത്തിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി



തിരുവനന്തപുരം: വർക്കല ജനാ‍ര്‍ദ്ദനസ്വാമി ക്ഷേത്രക്കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറ് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. വർക്കല ഞെക്കാട് സ്വദേശി ലിജിനിനെ ഇന്നലെ രാത്രി 8.45 ഓടെയാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ ലിജിനെ കാണാതാവുകയായിരുന്നു.

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കാണാൻ കഴിയാത്തതോടെ ഇവർ നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനേയും പൊലീസിനേയും വിവരമറിയിച്ചു. നീണ്ട നേരം തെരഞ്ഞിട്ടും ലിജിനെ കണ്ടെത്താന്‍ കഴിയാതെ വരികയായിരുന്നു. രാത്രി പത്തേകാലോടെ അവസാനിപ്പിച്ചു. ഇന്ന് രാവിടെ എട്ട് മണിയോടെ വീണ്ടും തെരച്ചിൽ പുനരാരംഭിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K