07 June, 2022 03:41:37 PM


തൊണ്ടിമുതല്‍ സ്വര്‍ണത്തിനു പകരം മുക്കുപണ്ടം; സംഭവം തിരുവനന്തപുരം ആര്‍ഡിഒ ലോക്കറില്‍



തിരുവനന്തപുരം : തിരുവനന്തപുരത്തെ ആര്‍ഡിഒ ലോക്കറില്‍ മുക്കുപണ്ടം. തൊണ്ടിമുതല്‍ സ്വര്‍ണത്തിനു പകരം മുക്കുപണ്ടം വച്ചെന്നാണ് കണ്ടെത്തിയത്. പൊലീസ് പരിശോധനയിലാണ് തട്ടിപ്പുവിവരം അറിഞ്ഞത്. മുക്കുപണ്ടം വച്ച്‌ 72 പവനിലധികം സ്വര്‍ണമാണ് തട്ടിയെടുത്തത്. 2007 മുതലുള്ള തൊണ്ടിമുതലുകള്‍ പൊലീസ് പരിശോധിക്കുകയാണ്. 500 പവനോളം സ്വര്‍ണം ലോക്കറിലെത്തിയിട്ടുണ്ടെന്നാണ് കണക്ക്. തൊണ്ടിമുതലുകള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിവച്ചതല്ലെന്നും നഷ്ടമായത് തന്നെയാണെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K