04 June, 2022 12:23:19 PM


നീണ്ടകര ഹാര്‍ബറില്‍ മിന്നല്‍ പരിശോധന; 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു



കൊല്ലം: നീണ്ടകര ഹാര്‍ബറില്‍ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. ഹാര്‍ബര്‍ വഴി പഴകിയ മീന്‍ എത്തിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തിയത്. മത്സ്യ ബന്ധന ബോട്ടിലെ സ്റ്റോറില്‍ നിന്നാണ് മീന്‍ കണ്ടെടുത്തത്. പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചു. മീനിലെ രാസവസ്തു സാന്നിധ്യം കണ്ടെത്താന്‍ സാമ്പിളുകള്‍ ശേഖരിച്ച് കൊച്ചിയിലെ ലാബിലേക്കയച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K