03 June, 2022 12:26:46 PM


ക്യാ​പ്റ്റ​ൻ (​ഒ​റി​ജി​ന​ൽ): സ​തീ​ശ​നെ അ​ഭി​ന​ന്ദി​ച്ച് ഹൈ​ബി ഈ​ഡ​ൻ; എതിര്‍പ്പുമായി മുരളീധരന്‍



കൊ​ച്ചി: തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് മി​ന്നും ലീ​ഡ് നേ​ടു​മ്പോ​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ അ​ഭി​ന​ന്ദി​ച്ച് ഹൈ​ബി ഈ​ഡ​ൻ എം​പി. ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്. "പി​ന്നി​ൽ ചേ​ർ​ന്ന് നി​ൽ​ക്കാ​ൻ ഇ​ഷ്ട​മാ​ണ്...​ക്യാ​പ്റ്റ​ൻ (ഒ​റി​ജി​ന​ൽ)" എ​ന്നാ​ണ് ഹൈ​ബി ഈ​ഡ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. 

എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ രംഗത്തെത്തി. വി ഡി സതീശനെ ക്യാപ്റ്റനെന്ന് വിളിക്കുന്നത് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാനുളള ചിലരുടെ ശ്രമമാണെന്ന് കെ.മുരളീധരന്‍ ആരോപിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലുണ്ടായത് കൂട്ടായ്മയുടെ വിജയമാണ്. എറണാകുളം ജില്ലയായതിനാല്‍ സതീശന്‍ കൂടുതല്‍ ഉത്തരവാദിത്വം കാട്ടിയെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിഡിയെ ക്യാപ്റ്റന്‍ എന്നു വിളിക്കുന്നത് പാര്‍ട്ടിക്കിടയില്‍ പിളര്‍പ്പുണ്ടാക്കാനുളള ചിലരുടെ ശ്രമങ്ങളാണ്. കൂട്ടായ്മയുടെ വിജയമാണിത്. കൂട്ടായ്മയില്‍ വിളളല്‍ സംഭവിച്ചാല്‍ വിജയത്തിലും വിളളല്‍ സംഭവിക്കും. വിഡി സതീശന്‍ ആ ജില്ലക്കാരനും പ്രതിപക്ഷ നേതാവുമാണ്. അതുകൊണ്ട് അദ്ദേഹത്തിന് കൂടുതല്‍ ഉത്തരവാദിതം ഉണ്ടാകും. ഇീ തിരഞ്ഞെടുപ്പില്‍ എല്ലാവരും അവരവരുടേതായ ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിച്ചു- മുരളീധരന്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K