02 June, 2022 08:20:13 AM


നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്യും



കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്യും. നടന്‍റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കാന്‍ ഇരിക്കെയാണ് ചോദ്യം ചെയ്യല്‍. രാവിലെ 9 മണിക്ക് ഹാജരാകാന്‍ ആണ് അന്വേഷണ സംഘത്തിന്‍റെ നിര്‍ദേശം. യുവനടിയുടെ പീഡന പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ നടന്‍ വിജയ് ബാബു ഇന്നലെയാണ് കൊച്ചിയില്‍ എത്തിയത്.

എറണാകുളം ടൗണ്‍ സൗത്ത് സ്റ്റേഷനില്‍ ഹാജരായത്. ഇന്നലെ 9 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ , ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നു ലൈംഗിക ബന്ധമെന്നും സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നില്‍ എന്നുമായിരുന്നു വിജയ് ബാബു മൊഴി നല്‍കിയത്. കൂടാതെ ഒളിവില്‍ പോകാന്‍ ആരും തന്നെ സഹായിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യലില്‍ വിജയ് ബാബു വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K