01 June, 2022 08:10:21 PM


കോതമംഗലത്ത് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി യുവതി ആത്മഹത്യ ചെയ്തു


കോതമംഗലം : കോതമംഗലത്ത് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി യുവതി ആത്മഹത്യ ചെയ്തു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. കോട്ടപ്പടി പഞ്ചായത്തിൽ ഏഴാം വാർഡിൽ താമസിക്കുന്ന പെരുമ്പക്കുടി  ശശി യുടെ ഭാര്യ ചന്ദ്രികയാണ് (34) ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്തത്.  

ചന്ദ്രികയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് പറയുന്നു. 14 വർഷമായി ശശിയും ചന്ദ്രികയും വിവാഹം കഴിച്ചിട്ട്. ഇവർക്ക് മക്കളില്ല. വീടിന് പുറക് വശത്ത് വച്ചായിരുന്നു ചന്ദ്രിക മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയത്.

ഈ സമയത്ത് പ്രായമായ ശശിയുടെ അമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തീ ആളിപ്പടരുന്നത് കണ്ട സമീപവാസികൾ  ചന്ദ്രികയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കോട്ടപ്പടി പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K