01 June, 2022 03:43:24 PM


നടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; സിനിമ സാങ്കേതിക പ്രവർത്തകൻ അറസ്റ്റിൽ



ആ​ലു​വ: വി​വാ​ഹം വാ​ഗ്ദാ​നം ന​ൽ​കി യുവനടിയെ പീഡിപ്പിച്ച സംഭവത്തിൽ സിനിമയിലെ സാങ്കേതികപ്രവർത്തകൻ അറസ്റ്റിലായി. മ​ല​പ്പു​റം പൊ​ൻ​മ​ല ചി​റ​ക്ക​ൽ പ​ടി​ഞ്ഞാ​റേ​തി​ൽ ഗ​ഫാ​ർ അ​ഹ​മ്മ​ദി(30)​നെ​യാ​ണ് ആ​ലു​വ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നടിയെ പീഡിപ്പിച്ചശേഷം ഒളിവിൽ പോയ ഇയാളെ പ്രത്യേക അന്വേഷണസംഘം പിടികൂടുകയായിരുന്നു. കീ​ഴ്മാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ആ​ലു​വ സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഗഫാർ അഹമ്മദി അറസ്റ്റിലായത്.

സിനിമാ ലൊക്കേഷനിൽവെച്ചാണ് യുവതിയെ ഗഫാർ അഹമ്മദി പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ ഇയാൾ വിവിധ സ്ഥളങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വിവാഹവാഗ്ദാനത്തിൽ നിന്ന് പിൻമാറിയതോടെയാണ് യുവതി ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ആ​ലു​വ ഡി​വൈ​എ​സ്പി പി.​കെ. ശി​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K