06 July, 2016 01:54:44 PM


കുട്ടിയുടുപ്പിട്ട് അഭിനയിച്ച കാജല്‍ അഗര്‍വാളിന്‍റെ വീഡിയോ വൈറലായി



ചെന്നൈ: കുട്ടിയുടുപ്പ് കാജല്‍ അഗര്‍വാളിന് കൊടുത്ത പണി വിഡിയോ വൈറലാകുന്നു. കുട്ടിയുടുപ്പ് ധരിച്ച്‌ പാട്ടുസീനില്‍ അഭിനയിക്കുന്ന നടി കാജല്‍ അഗര്‍വാളിന്റെ വീഡിയോയാണ് വൈറലാകുന്നത്. ഗാനരംഗം വലിയൊരു മലമുകളിലാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. ശക്തിയായ കാറ്റടിച്ചതിനാല്‍ വളരെ കഷ്ടപ്പെട്ടാണ് നടി ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്നാണ് ഗോസിപ്പ് കോളങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ജീവ നായകനാകുന്ന കാവലൈ വേന്ദം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ജീവയ്ക്ക് പുറമെ ബോബി സിംഹ, ശ്രുതി രാമകൃഷ്ണന്‍, സുനൈന, ശ്വേത അശോക്, ആര്‍ജെ ബാലാജി, കരുണാകരന്‍, മന്ത്ര തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രം സെപ്തംബറില്‍ തിയേറ്ററുകളിലെത്തും.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K