22 May, 2022 09:07:10 AM


ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും ഫോണുകൾക്കും മറ്റും പാകിസ്താൻ നിരോധനമേർപ്പെടുത്തി



ഇസ്ലാമബാദ്: ഇറക്കുമതി ചെയ്യുന്ന എല്ലാ കാറുകൾക്കും നിരോധനമേർപ്പെടുത്തി പാകിസ്താൻ. കാറുകൾക്ക് പുറമെ മൊബൈൽ ഫോണുകൾ, ഗൃഹോപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങി അത്യാവശ്യമല്ലാത്ത വസ്തുക്കൾക്കെല്ലാം നിരോധനമേർപ്പെടുത്തി. സാമ്പത്തികമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നിരോധനം ഏർപ്പെടുത്തുന്നതെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു.

പാകിസ്താൻ സാമ്പത്തിക വെല്ലുവിളി നേരിടുകയാണ്. പാകിസ്താന്‍റെ സെൻട്രൽ ബാങ്കിന്‍റെ കൈവശമുള്ള വിദേശ നാണ്യ കരുതൽശേഖരം 2020 ജൂൺ മുതൽ ഏറ്റവും താഴ്ന്ന നിലയിലേക്കും പോയിരുന്നു. പാകിസ്താനെ വിലപ്പെട്ട വിദേശ നാണ്യം സംരക്ഷിക്കാനാണ് തീരുമാനമെന്ന് ഷെഹബാസ് ഷെരീഫ് ട്വിറ്ററിൽ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K