19 May, 2022 09:11:57 AM


ഇടുക്കിയിൽ വീടിന് മുകളിൽ മരം വീണു; കുടുംബം രക്ഷപെട്ടത് തലനാരിഴയ്‌ക്ക്



നെടുങ്കണ്ടം: ബോജൻ കമ്പനിയിൽ കൂറ്റൻ മരം വീടിന് മുകളിലേക്ക് പതിച്ച് അപകടം.ശക്തമായ കാറ്റിലും മഴയിലുമാണ് മരം കടപുഴകി വീണത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. കോമ്പയാർ പുതകിൽ സുരേഷിന്റെ വീടിന് മുകളിലേക്കാണ് മരം പതിച്ചത്.

സുരേഷുൾപ്പെടെയുള്ളവർ ഉറങ്ങിക്കിടന്ന മുറിക്ക് മുകളിലേക്കാണ് മരം വീണത്. തലനാരിഴയ്‌ക്കാണ് വലിയ അപകടം ഒഴിവായത്. പുറത്തിറങ്ങാനാകാതെ ഒരു മണിക്കൂറോളം കുടുംബം വീട്ടിനുള്ളിൽ കുടുങ്ങിയിരുന്നു. അപകടത്തിൽ വൈദ്യുത ലൈനടക്കം വീടിന് മുകളിലേക്ക് പതിച്ചത് അപകട സാദ്ധ്യത കൂട്ടിയിരുന്നു. റവന്യൂ- വനം വകുപ്പ് സംഘം സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ ഇവരെ രക്ഷപെടുത്തുകയുമായിരുന്നു. അപകടത്തിൽ വീട് ഭാഗീകമായി തകർന്നിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K