18 May, 2022 08:46:28 PM


തിരുവല്ലയിൽ പിക്കപ്പ് വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു



തിരുവല്ല: പിക്കപ്പ് വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. തിരുവല്ല കാവുംഭാഗം - ഇടിഞ്ഞില്ലം റോഡില്‍ പെരിങ്ങോള്‍ ജംങ്ഷന് സമീപമാണ് അപകടമുണ്ടായത്. സ്കൂട്ടര്‍ യാത്രികയായിരുന്ന ചങ്ങനാശ്ശേരി വാഴപ്പള്ളി മുല്ലശ്ശേരില്‍ വീട്ടില്‍ ബിജിമോള്‍ (32) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ പെരിങ്ങോള്‍ വായനശാലക്ക് സമീപമായിരുന്നു അപകടം. 

ഇടിഞ്ഞില്ലം ഭാഗത്ത് നിന്നും വന്ന ടാറ്റ ഏയ്സ് പിക്കപ്പും എതിര്‍ ദിശയില്‍ നിന്നും വന്ന സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ബിജിമോളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K