18 May, 2022 09:26:25 AM


നാറ്റോ അംഗത്വം: ഫിൻലൻഡും സ്വീഡനും ഇന്ന് അപേക്ഷ നൽകും; എതിർപ്പുമായി തുർക്കി



സ്റ്റോക്ക്ഹോം: നാറ്റോ സഖ്യത്തിൽ ചേരാൻ ഫിൻലൻഡും സ്വീഡനും ബുധനാഴ്ച അപേക്ഷ സമർപ്പിക്കും. ഇതുസംബന്ധിച്ച അപേക്ഷയിൽ സ്വീഡിഷ് വിദേശകാര്യ മന്ത്രി ആൻ ലിൻഡെ ചൊവ്വാഴ്ച ഒപ്പിട്ടു. നാറ്റോയിൽ ചേരാനുള്ള ഭരണനേതൃത്വത്തിന്‍റെ തീരുമാനത്തിന് ഫിൻലൻഡ് പാർലമെന്‍റംഗങ്ങൾ അംഗീകാരം നൽകി. 200 വർഷത്തെ സൈനിക നിഷ്പക്ഷ നിലപാട് ഉപേക്ഷിച്ചാണു നോർഡിക് രാജ്യമായ സ്വീഡനും നാറ്റോ സഖ്യത്തിൽ ചേരാൻ മുന്നോട്ടുവരുന്നത്.

യുക്രെയ്ൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യയുടെ അയൽരാജ്യമായ ഫിൻലൻഡ് നാറ്റോയിൽ ചേരുന്നത്. രണ്ടു രാജ്യങ്ങളും ബുധനാഴ്ച അപേക്ഷ നാറ്റോ സെക്രട്ടറി ജനറലിന് സമർപ്പിക്കും. മിക്ക നാറ്റോ സഖ്യരാഷ്ട്രങ്ങളും ഇരുരാജ്യങ്ങളെയും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും എതിർപ്പുമായി തുർക്കി രംഗത്തെത്തിയിട്ടുണ്ട്. സ്വീഡന്‍റെയും ഫിൻലൻഡിന്‍റെയും ശ്രമം അംഗീകരിക്കില്ലെന്ന് തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ പ്രതികരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K