15 May, 2022 10:10:18 AM


ശ​ര​ദ് പ​വാ​റി​നെ​തി​രെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്; ന​ടി കേ​ത​കി ചി​താ​ലെ അ​റ​സ്റ്റി​ൽ



മും​ബൈ: എ​ൻ​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​റി​നെ അ​വ​ഹേ​ളി​ച്ചെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് മറാത്തി ന​ടി കേ​ത​കി ചി​താ​ല​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ശ​ര​ദ് പ​വാ​റി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ കു​റി​പ്പ് പ​ങ്കു​വെ​ച്ചു​വെ​ന്നാ​ണ് എ​ൻ​സി​പി പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പ​രാ​തി. താ​നെ പോ​ലീ​സ് ആ​ണ് താ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

എ​ന്നാ​ൽ മ​റ്റൊ​രാ​ൾ എ​ഴു​തി​യ പോ​സ്റ്റ് പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ന​ടി ചെ​യ്ത​ത്. നി​തി​ൻ ഭാ​വെ എ​ന്ന അ​ഭി​ഭാ​ഷ​ക​നാ​ണ് ഈ ​കു​റി​പ്പ് എ​ഴു​തി​യ​ത്. മ​റാ​ഠി​യി​ലാ​ണ് വി​വാ​ദ​മാ​യ പോ​സ്റ്റ് കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ൽ എ​ൻ​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​റി​നെ​യോ അ​ദേ​ഹ​ത്തി​ന്‍റെ പേ​രോ നേ​രി​ട്ട് പ​റ​യു​ന്നി​ല്ല. എ​ന്നാ​ൽ പ്രാ​യം 80 എ​ന്നു​ള്ള​തും പ​വാ​ർ എ​ന്നും പോ​സ്റ്റി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. നി​ങ്ങ​ളെ ന​ര​കം കാ​ത്തി​രി​ക്കു​ന്നു​വെ​ന്ന് പോ​സ്റ്റി​ൽ പ​റ​യു​ന്നു. ശി​വ​സേ​ന​യും എ​ൻ​സി​പി​യും ത​മ്മി​ലു​ള്ള ശ​ത്രു​ത ന​ടി​യു​ടെ പോ​സ്റ്റ് മൂ​ലം വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും സ്വ​പ്‌​നി​ൽ നെ​ട്ക എ​ന്ന എ​ൻ​സി​പി പ്ര​വ​ർ​ത്ത​ക​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K