08 May, 2022 09:14:32 PM


'ന​ല്ല ഭ​ക്ഷ​ണ​ത്തി​നാ​യി...': 152 ക​ട​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി; 531 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ്



തി​രു​വ​ന​ന്ത​പു​രം: "ന​ല്ല ഭ​ക്ഷ​ണം നാ​ടി​ന്‍റെ അ​വ​കാ​ശം' എ​ന്ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് 572 പ​രി​ശോ​ധ​ന​ക​ള്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ലൈ​സ​ന്‍​സോ ര​ജി​സ്‌​ട്രേ​ഷ​നോ ഇ​ല്ലാ​ത്ത 10 ക​ട​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. 65 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. 18 കി​ലോ വൃ​ത്തി​ഹീ​ന​മാ​യ മാം​സം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. നാ​ല് സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഈ ​മാ​സം ര​ണ്ട് മു​ത​ല്‍ ഇ​ന്നു​വ​രെ ക​ഴി​ഞ്ഞ ഏ​ഴ് ദി​വ​സ​ങ്ങ​ളി​ലാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 1,704 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്. ലൈ​സ​ന്‍​സോ ര​ജി​സ്‌​ട്രേ​ഷ​നോ ഇ​ല്ലാ​ത്ത 152 ക​ട​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. 531 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. 180 കി​ലോ വൃ​ത്തി​ഹീ​ന​മാ​യ മാം​സം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. 129 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു

ഓ​പ്പ​റേ​ഷ​ന്‍ മ​ത്സ്യ​യു​ടെ ഭാ​ഗ​മാ​യി ഇ​തു​വ​രെ 6,069 കി​ലോ​ഗ്രാം പ​ഴ​കി​യ​തും രാ​സ​വ​സ്തു​ക്ക​ള്‍ ക​ല​ര്‍​ന്ന​തു​മാ​യ മ​ത്സ്യം ന​ശി​പ്പി​ച്ചു. ഈ ​കാ​ല​യ​ള​വി​ലെ 4,026 പ​രി​ശോ​ധ​ന​ക​ളി​ല്‍ 2,048 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്.

ശ​ര്‍​ക്ക​ര​യി​ല്‍ മാ​യം ക​ണ്ടെ​ത്താ​നാ​യി ആ​വി​ഷ്‌​ക്ക​രി​ച്ച ഓ​പ്പ​റേ​ഷ​ന്‍ ജാ​ഗ​റി​യു​ടെ ഭാ​ഗ​മാ​യി 481 സ്ഥാ​പ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. വി​ദ​ഗ്ധ ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​യ്ക്കാ​യി ശ​ര്‍​ക്ക​ര​യു​ടെ 134 സ​ര്‍​വ​യ​ല​ന്‍​സ് സാ​മ്പി​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K