08 May, 2022 08:59:01 PM


മാ​ല മോ​ഷ്ടിച്ച് പായുന്നതിനിടെ ബൈക്ക് അ​പ​ക​ടത്തിൽപെട്ടു; പ്രതികളിൽ ഒ​രാ​ൾ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മാ​ല മോ​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​രാ​ൾ ര​ക്ഷ​പെ​ട്ടു. ക​ഠി​നം​കു​ളം സ്വ​ദേ​ശി സ​ജാ​ദാ​ണ് മ​രി​ച്ച​ത്. സ​ജാ​ദി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​മ​ൽ എ​ന്ന​യാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. മാ​ർ​ത്താ​ണ്ഡ​ത്ത് നി​ന്നും 11 പ​വ​ൻ സ്വ​ർ​ണ മാ​ല മോ​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ സ‍​ഞ്ച​രി​ച്ച ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ന​രു​വാ​മൂ​ടി​ലേ​ക്ക് വ​ന്ന ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സ​ജാ​ദാ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് സ​ജാ​ദ് മ​രി​ച്ച​ത്. മം​ഗ​ല​പു​ര​ത്ത് പെ​ട്രോ​ള്‍ പ​മ്പി​ൽ ക​യ​റി ജീ​വ​ന​ക്കാ​ര​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പോ​ലീ​സ് തെ​രി​യു​ന്ന​യാ​ളാ​ണ് പരിക്കേറ്റ അ​മ​ൽ. അ​മ​ലി​ന് വേ​ണ്ടി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ നി​ര​വ​ധി​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണെ​ന്ന കാ​ര്യം വ്യ​ക്ത​മാ​യ​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K