08 May, 2022 02:05:44 PM


ഒരു രൂപയെ ചൊല്ലി തർക്കം: യാത്രക്കാരനെ മര്‍ദ്ദിച്ച ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍



തിരുവനന്തപുരം : പേരൂര്‍ക്കടയില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍. ഡ്രൈവറും കണ്ടക്ടറുമാണ് പിടിയിലായത്. സുനില്‍, അനീഷ് എന്നിവരെയാണ് പിടികൂടിയത്. കല്ലമ്പലം സ്വദേശി ഷിറാസിനെയാണ് കണ്ടക്ടര്‍ മര്‍ദ്ദിച്ചത്.

ഒരുരൂപ ബാക്കി ചോദിച്ചതിനായിരുന്നു മര്‍ദ്ദനം ഷിറാസിന്‍റെ മൊഴിയെടുക്കും. യുവാവിനെ ബസിനുള്ളില്‍വെച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഷിറാസാണ് മര്‍ദ്ദിച്ചതെന്നാരോപിച്ച് കണ്ടക്ടര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K