07 May, 2022 12:22:47 PM


ചെങ്ങന്നൂരിൽ കാര്‍ കടയിലേക്ക് ഇടിച്ചു കയറി; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു



ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എം.സി റോഡില്‍ കത്തോലിക്കാ പള്ളിക്ക് സമീപം പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം ഉണ്ടായത്. 
 
തിരുവനന്തപുരത്തു നിന്നും ആലുവയിലേക്ക് പോവുകയായിരുന്നു വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിൻറെ മുൻവശവും കടയുടെ ഷട്ടറും പൂർണമായും തകർന്നു മൂന്ന് കുട്ടികളടക്കം അഞ്ച് പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K