27 April, 2022 08:35:14 PM


16 കാരിയായ മകളെക്കൊണ്ട് ഹാൻസ് വിൽപ്പന നടത്തിവന്ന പിതാവ് പിടിയിൽ


പാലാ: പ്രായപൂർത്തിയാകാത്ത മകളെ ഉപയോഗിച്ച് ഹാൻസ് വിൽപ്പന നടത്തിവന്ന പിതാവിനെ പാല പോലീസ് സബ് ഇൻസ്പെക്ടർ അഭിലാഷ് എം ഡി യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. പോലീസ് സംഘത്തെ കണ്ട ഉടൻ 16 കാരിയായ മകൾ കടയോട് ചേർന്നുള്ള വീടിനുള്ളിലൂടെ ഓടി വീടിനു പിന്നിലുള്ള  ഓടയിലേക്ക് സോക്സുകളിൽ നിറച്ച ഹാൻസ് എറിഞ്ഞു കളയുകയായിരുന്നു. പിന്നാലെ എത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥ കുട്ടിയെ കൈയ്യോടെ പിടികൂടി. അതേ സമയം കടയിൽ നടത്തിയ  പരിശോധനയിൽ കൂടുതൽ ഹാൻസ് പിടികൂടി.

പ്രതിയുടെ ഉടമസ്ഥതയിലുള്ള സമീപത്തുള്ള മറ്റ് രണ്ട് വാടകവീടുകളിലും പരിശോധിച്ചതിൽ  ഒരു വീട്ടിൽ നിന്നും 30 ഹാൻസ് അടങ്ങിയ ഒരു പായ്ക്കറ്റ് കൂടി കണ്ടെടുക്കാനായി. നിരോധിത പുകയില ഉത്പന്നം വിറ്റതിന് കേസ്സ് എടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കും.

പോലീസ് ഇൻസ്പെക്ടർ കെ.പി. തോംസണിന്റെ നിർദ്ദേശാനുസരണം നടത്തിയ പരിശോധനയിൽ സബ് ഇൻസ്പെക്ടർ ഷാജി സെബാസ്റ്റ്യൻ, എ എസ്ഐ ബിജു കെ.തോമസ്, വനിതാ സീനിയർ സിവിൽ പോലിസ് ഓഫീസർ ബിനു മോൾ, വനിതാ സിവിൽ പോലിസ് ഓഫീസർ രമ്യ രവീന്ദ്രൻ, സിവിൽ പോലിസ് ഓഫീസർ രജ്ഞിത് സി എന്നിവർ  പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K