03 July, 2016 11:15:38 PM


സ്കാര്‍ലറ്റ് ജൊഹാന്‍സന്‍ - ഹോളിവുഡിലെ ഏറ്റവും വലിയ പണക്കാരി!!



ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപറ്റുന്ന താരങ്ങളുടെ പട്ടികയില്‍ പ്രമുഖസ്ഥാനത്തുള്ള സ്കാര്‍ലറ്റ് ജൊഹാന്‍സനെതേടി പുതിയ ബഹുമതി. ഹോളിവുഡിലെ ഏറ്റവും വലിയ പണക്കാരി സ്കാര്‍ലറ്റ് ജൊഹാന്‍സനാണെന്ന് ബോക്സ് ഓഫീസ് വെബ്സൈറ്റായ ബോക്സ് ഓഫീസ് മോജ പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


ഹോളിവുഡില്‍ ഏറ്റവും വേഗം പണക്കാരിയായ താരമെന്ന ബഹുമതിയും സ്കാര്‍ലറ്റിന് തന്നെയാണ്. 3.3 മില്യണ്‍ ഡോളറാണ് താരം കുറഞ്ഞക്കാലം കൊണ്ട് സമ്പാദിച്ചത്. ഹാരിസണ്‍ ഫോര്‍ഡാണ് ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പണം കൈപറ്റുന്ന താരങ്ങളില്‍ ഒന്നാം സ്ഥാനത്ത്. സാമുവല്‍ ജാക്സണ്‍, മോര്‍ഗന്‍ ഫ്രീമാന്‍, ടോം ഹാങ്ക്സ്, റോബര്‍ട്ട് ജോണി ജൂനിയര്‍, എഡ്ഡി മര്‍ഫി, ടോം ക്രൂസ്, മൈക്കല്‍ കെയ്ന്‍, ജോണി ഡെപ്പ് എന്നിവരും പട്ടികയിലുണ്ട്.

പട്ടികയില്‍ ഏറ്റവും പ്രായം കുറഞ്ഞ താരവും സ്കാര്‍ട്ട്ലറ്റ് തന്നെയാണ്. 1984ല്‍ ന്യൂയോര്‍ക്കിലാണ് സ്കാര്‍ട്ട്ലറ്റിന്റെ ജനനം. 1994ല്‍ അഭിനയ ജീവിതം ആരംഭിച്ചു. നോര്‍ത്താണ് ആദ്യ ചിത്രം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K