04 January, 2016 11:03:05 AM


തൃക്കുന്നപ്പുഴ എ.എസ്.ഐയുടെ വീട് ആക്രമിച്ചു

ആലപ്പുഴ: സ്പെഷ്യൽ സ്ക്വാഡ് എ.എസ്.ഐ അലി അക്ബറിന്‍റെ തൃക്കുന്നപ്പുഴയിലെ വീടിന് നേരെ ആക്രമണം. വീടിന് മുന്നിൽ കിടന്ന ബൈക്കും കാറും അക്രമികൾ തീവെച്ചു നശിപ്പിച്ചു.

ഞായറാഴ്ച രാത്രി 12.30 നായിരുന്നു സംഭവം.  പ്രദേശത്തെ മയക്കുമരുന്ന് മാഫിയക്കെതിരെ അലി അക്ബറിന്‍റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് സ്വീകരിച്ച നടപടികളാണ് അക്രമികളെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന.

അതിക്രമത്തിൽ ബൈക്ക് നിശേഷം കത്തി നശിച്ചു. കാറിന്‍റെ ഒരു ഭാഗം നശിച്ചിട്ടുണ്ട്. കത്തിക്കൊണ്ടിരുന്ന കാർ തള്ളിമാറ്റിയതിനാലാണ് വീട്ടിലേക്ക് തീ പടരാതിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K