23 April, 2022 07:54:41 PM


65 കിലോയുള്ള പുല്ലുവെട്ട് യന്ത്രം ചുമക്കാൻ എത്തിയത് 15 പേർ: വീണ്ടും സിഐടിയു ഗുണ്ടായിസം



തൃശൂർ: പാഴ്സൽ വന്ന ചെറുയന്ത്രം എറ്റെടുക്കാൻ അമിത കയറ്റിറക്ക് കൂലി വേണമെന്ന ആവശ്യവുമായി വീണ്ടും സിഐടിയുവിന്‍റെ ഗുണ്ടായിസം. തൃശൂരിലാണ് സംഭവം. പാഴ്സൽ വന്ന 65 കിലോയുള്ള യന്ത്രം ഉടമയ്ക്ക് തനിയെ വാഹനത്തിൽ കയറ്റാവുന്നതാണ്. എന്നാൽ ഇതിന് അനുവദിക്കില്ലെന്ന ഭീഷണിയുമായി 15 സിഐടിയു പ്രവർത്തകരാണ് എത്തിയത്.

ഇത്രയും പേർക്കും കയറ്റിറക്ക് കൂലി വേണമെന്നാണ് ആവശ്യം. ധൈര്യമുണ്ടെങ്കിൽ യന്ത്രം ഒറ്റയ്ക്ക് കാറിൽ കയറ്റാൻ ഉടമയെ വെല്ലുവിളിക്കുകയും ചെയ്തു. കഴിഞ്ഞ നാലു മണിക്കൂറായി യന്ത്രത്തിന്‍റെ ഉടമ പാഴ്സൽ സർവീസിന്‍റെ മുന്നിൽ നിൽക്കുകയാണ്. ഉടമ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സിഐടിയു പ്രവർത്തകരുമായി ചർച്ച നടത്തുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K