23 April, 2022 02:23:04 AM


സാമ്പത്തിക ക്രമകേട്: മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു



പത്തനംതിട്ട: സാമ്പത്തിക ക്രമകേടുകളെ തുടർന്ന് പത്തനംതിട്ട മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ജോഷ്വ മാത്യുവിനെ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ സസ്പെൻഡ് ചെയ്തു. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് ഗോതമ്പ് സംസ്‌കരണ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയില്‍ 3.94 കോടി രൂപയുടെ ക്രമക്കേട് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

സഹകരണ സംഘം കോന്നി അസി. രജിസ്ട്രാറുടെ പരാതിയില്‍ സെക്രട്ടറിക്കെതിരേ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഏപ്രില്‍ 30 ന് സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കേയാണ് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. തട്ടിപ്പില്‍ മറ്റ് ജീവനക്കാര്‍ക്കും ഭരണ സമിതിയിലെ ചിലര്‍ക്കും പങ്കുള്ളതായി സൂചനയുണ്ട്. തുടരന്വേഷണത്തില്‍ ഇവരെയും പ്രതികളാക്കാനാണ് സാധ്യത.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K