20 April, 2022 11:52:21 AM


കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സ് കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി​ക്ക​ടു​ത്ത് വീ​ണ്ടും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു



കോ​ഴി​ക്കോ​ട് : കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സ് വീ​ണ്ടും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി​ക്ക​ടു​ത്ത് കൈ​ത​പൊ​യി​ലി​ൽ വെ​ച്ച് ബ​സ് ലോ​റി​യു​ടെ പി​റ​കി​ൽ ഇ​ടി​ക്കുകയായിരുന്നു. അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ആ​ർ​ക്കും പ​രി​ക്കി​ല്ല.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വി​ഫ്റ്റ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മു​ന്നി​ൽ പോ​വു​ക​യാ​യി​രു​ന്ന ലോ​റി ബ്രേ​ക്ക് ഇ​ട്ട​പ്പോ​ൾ പി​ന്നി​ലു​ണ്ടാ​യി​രു​ന്ന സ്വി​ഫ്റ്റ് ബ​സ് ലോ​റി​യു​ടെ പി​ൻ​ഭാ​ഗ​ത്ത് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ചി​ല്ല് ത​ക​ർ​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K