15 April, 2022 09:52:47 AM


പെണ്‍കുട്ടി മദ്യപിച്ചെന്ന് നാട്ടുകാരെ അറിയിച്ച യുവാവ് അതേ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍



അടൂര്‍: പെണ്‍കുട്ടി മദ്യപിച്ച വിവരം നാട്ടുകാരെ അറിയിച്ച യുവാവ് അതേ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി കിഴക്കേ മായിക്കര അനന്തു (23) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിക്കും സുഹൃത്തിനും മദ്യം നല്‍കിയ തെങ്ങമം ചെറുകുന്നം സ്വദേശി സഞ്ജു (26)വിനെയും പോലീസ് അറസ്റ്റുചെയ്തു.

ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. അടൂര്‍ തോട്ടുവാപ്പള്ളിയുടെ സമീപത്തുനിന്ന് സഞ്ജു പെണ്‍കുട്ടിയെ ആദ്യം ബൈക്കില്‍ കൊണ്ടുപോയി. തുടര്‍ന്ന് മദ്യം വാങ്ങിയ ശേഷം ഇരുവരും പെണ്‍കുട്ടിയുടെ സഹപാഠിയുടെ വീട്ടിലെത്തി. സഞ്ജു പെണ്‍കുട്ടിക്കും സഹപാഠിക്കും മദ്യം നല്‍കി. മദ്യപിച്ച ശേഷം പെണ്‍കുട്ടി കുടുംബ സുഹൃത്ത് കൂടിയായ അനന്തുവിനെ ഫോണ്‍ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ സംസാരത്തില്‍ നിന്ന് കുട്ടി മദ്യപിച്ചെന്ന് മനസിലാക്കിയ അനന്തു ഈ വിവരം നാട്ടുകാരെ അറിയിച്ചു.

തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിയുമ്പോഴാണ് അനന്തു തന്നെ പീഡിപ്പിച്ച വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയെ വൈദ്യ പരിശോധനയക്ക് വിധേയയാക്കി. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ അനന്തുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. എസ്.ഐമാരായ വിമല്‍ രംഗനാഥ് , മനീഷ്, ബിജു ജേക്കബ്, സി.പി.ഒമാരായ റോബി, ശ്രീജിത്ത്,രതീഷ്,സൂരജ്,അനുപമ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K