01 July, 2016 03:42:21 PM


പോര്‍ച്ചുഗല്‍ യൂറോകപ്പ് സെമിയില്‍; വിജയം ഷൂട്ടൗട്ടിലൂടെ

മാഴ്‌സിലെ: ഷൂട്ടൗട്ട് ജയത്തോടെ പോര്‍ച്ചുഗല്‍ യൂറോകപ്പ് സെമിയില്‍ പ്രവേശിച്ചു. നിശ്ചിത സമയത്തും അധികസമയത്തും സമനില പാലിച്ചതിനെ തുടർന്നാണ്​ മൽസരം ഷൂട്ടൗട്ടി​ലേക്ക്​ നീണ്ടത്​. ഷൂട്ടൗട്ടിൽ 5–3 നാണ്​ പോർച്ചുഗലി​െൻറ വിജയം. പോളണ്ടിനായി രണ്ടാം മിനിറ്റില്‍ റോബേര്‍ട്ട് ലെവന്‍ഡോസ്‌കിയും പോര്‍ച്ചുഗലിനായി റെനാറ്റോ സാഞ്ചസ് 33-ാം മിനിറ്റിലുമാണ് ഗോള്‍ നേടിയത്.18 കാരനായ സാഞ്ചസി​െൻറ ആദ്യ അന്താരാഷ്​ട്ര ഗോളായിരുന്നു ഇത്​. കഴിഞ്ഞ മൽസരത്തിൽ പകരക്കാരനായി ഇറങ്ങിയ റെനാറ്റോ സാഞ്ചസിനെ ആദ്യ ഇലവനിൽ തന്നെ ഇറക്കിയ കോച്ച്​ ഫെർണാണ്ടോ സാൻറസി​െൻറ തീരുമാനം ശരിവെക്കുന്നതായിരുന്നു താരത്തി​െൻറ പ്രകടനം. ഷൂട്ടൗട്ടിൽ ക്രിസ്​റ്റ്യാനോ റൊണാൾഡോ,റെനാറ്റോ സാഞ്ചസ്​,ജാവോ മൗട്ടീഞ്ഞോ,നാനി,റിക്കാർഡോ കരസ്​മോ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ പോളണ്ടി​െൻറ യാക്കൂബ്​ ബ്ലാസ്​ക്കിയോവസ്​ക്കിയുടെ ​ഷോട്ട്​ ഗോൾകീപ്പർ പട്രീഷ്യോ തടുത്തിട്ടു.

മത്സരം തുടങ്ങി സെക്കന്റുകള്‍ക്കകം ലീഡെടുത്ത പോളണ്ടാണ് 120 മിനിറ്റുകള്‍ക്ക് ശേഷം പരാജിതരായി മടങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സുവര്‍ണാവസരങ്ങള്‍ മുഴുവന്‍ നഷ്ടപ്പെടുത്തിയപ്പോള്‍ റെനറ്റോ സാഞ്ചസ് എന്ന യുവതാരത്തിലൂടെയാണ് പോര്‍ച്ചുഗല്‍ മറുപടി നല്‍കിയത്.‌ ഇന്ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടറിലെ വെയിൽസ്​– ബെൽജിയം മൽസരത്തിലെ വിജയികളെയാണ് സെമിയില്‍ പോര്‍ച്ചുഗലിന് നേരിടാനുള്ളത്.ക്വാർട്ടർ മൽസരത്തിൽ കളിയിലെ കേമനായി പോര്‍ച്ചുഗലിന്റെ കൗമാരതാരം റെനെറ്റോ സാഞ്ചസിനെ തെരഞ്ഞെടുത്തു. മൽസരത്തിൽ പോർച്ചുഗലിനേക്കാളും പോളണ്ടിനായിരുന്നു ബോൾ നിയന്ത്രണം കൂടുതൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K