11 April, 2022 10:49:13 AM


പന്നിയങ്കരയിൽ സംഘർഷാവസ്ഥ തുടരുന്നു: യാത്രക്കാർ ബാരിക്കേഡ് മാറ്റി ബസുകൾ കടത്തിവിട്ടു



വടക്കഞ്ചേരി: പന്നിയങ്കരയിൽ ബസുകൾ തടഞ്ഞിട്ടതിൽ പ്രതിഷേധിച്ച് യാത്രക്കാർ ബാരിക്കേഡ് മാറ്റി ബസുകൾ കടത്തിവിട്ടു. ടോൾ പ്ലാസയിലെ ആമ്പുലൻസ് ട്രാക്കിലൂടെയാണ് ബസുകൾ കടത്തിവിട്ടത്. ബസുകൾ തടഞ്ഞാൽ സർവ്വീസ് ടോൾ പ്ലാസക്ക് മുന്നിൽ നിർത്തിവെക്കാനായിരുന്നു ബസുടമകളുടെ തീരുമാനം. ഇന്ന് മുതൽ ലോറി തൊഴിലാളികളും ഉടമകളും അനിശ്ചിതകാല സമരം തുടങ്ങും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K