04 April, 2022 07:18:50 PM


നെന്മാറ നെല്ലിക്കുളങ്ങര ക്ഷേത്രക്കുളത്തിൽ യുവാവ് മരിച്ച നിലയിൽ



വടക്കഞ്ചേരി: കൂട്ടുകാരോടൊത്ത് നെന്മാറ – വല്ലങ്ങി വേലക്കെത്തിയ യുവാവ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ. വണ്ടിത്താവളം ചുള്ളിമടയിൽ രാജന്‍റെയും സജിതയുടെയും മകൻ ജിജേഷി (24) നെയാണ് തിങ്കളാഴ്ച രാവിലെ 11 ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്. നെന്മാറ – വല്ലങ്ങി വേലയുടെ പകൽ വെടിക്കെട്ടിനു ശേഷം കൂട്ടംതെറ്റിപ്പോയ ജിജേഷിനെ കാണാതായ കൂട്ടുകാർ നെന്മാറ പോലീസിൽ വിവരമറിയിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K