03 April, 2022 02:42:34 PM


കെ റെയില്‍: സര്‍ക്കാറിനെ വിമര്‍ശിച്ച് താമരശ്ശേരിയില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍



കോഴിക്കോട്: കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് കോഴിക്കോട് താമരശ്ശേരി പുതുപ്പാടി മട്ടിക്കുന്നില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍. കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ടു നല്‍കി കൃഷിഭൂമിയെ നശിപ്പിക്കുന്ന മോദി – പിണറായി സര്‍ക്കാറുകളുടെ ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യണമെന്ന് പോസ്റ്റര്‍ ആഹ്വാനം ചെയ്യുന്നു.

മട്ടിക്കുന്നിലെ ബസ്‌റ്റോറ്റിപ്പിലും സമീപത്തുമാണ് ഇന്നലെ രാത്രി സി പി ഐ മാവോയിസ്റ്റ് സംഘടനയുടെ പേരില്‍ പോസ്റ്ററുകള്‍ പതിച്ചത്. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ബി ജെ പി- സി പി എം- കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കള്ളക്കളിയാണ് നടക്കുന്നത്. ഭാവി തലമുറക്കായി ഭൂസ്വത്ത് നിലനിര്‍ത്തണം. കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ട് നല്‍കി കൃഷി ഭൂമി നശിപ്പിക്കുന്ന മോദി പിണറായി കൂട്ടുകെട്ടാണ് സില്‍വര്‍ ലൈന്‍ എന്നും പോസ്റ്ററുകള്‍ കുറ്റപ്പെടുത്തുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K