01 April, 2022 12:29:03 PM


അഗ്രികള്‍ച്ചറല്‍ പാര്‍ക്ക് കാണാനെത്തിയ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു



കോട്ടയം: കടുത്തുരുത്തിയില്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു. കൊടുങ്ങല്ലൂര്‍ മേത്തല കൊല്ലിയില്‍ വീട്ടില്‍ ഫാത്തിമ നസീര്‍ (15) ആണ് മരിച്ചത്. കടുത്തുരുത്തി മാംഗോ മെഡോസ് അഗ്രികള്‍ച്ചറല്‍ പാര്‍ക്ക് കാണാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. കൊടുങ്ങല്ലൂര്‍ ഓറ എഡിഫൈ ഗ്ലോബല്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. കൂട്ടുകാരുമൊത്ത് പാര്‍ക്കില്‍ നടക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K