30 June, 2016 12:02:51 PM


താനൂരില്‍ ടാങ്കര്‍ മറിഞ്ഞു; തോട്ടിലൂടെ ഒഴുകിയ വിമാന ഇന്ധനത്തിനു തീപിടിച്ചു



മലപ്പുറം: താനൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറില്‍നിന്ന് ചോര്‍ന്ന് തോട്ടിലൂടെ ഒഴുകിയ വിമാന ഇന്ധനത്തിനു തീപിടിച്ചു. നിറയെ ഇന്ധനവുമായി പോയ ടാങ്കറില്‍നിന്ന് ഇന്ധനം ചോരുകയായിരുന്നു. അപകടം ഒഴിവാക്കാന്‍ അഗ്നിശമനസേന ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ അശ്രദ്ധയമായി തീ ഉപയോഗിച്ചതാണ് തീ പടര്‍ന്നു പിടിക്കാന്‍ കാരണം. കൂടുതല്‍ അഗ്നിശമനസേനാംഗങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കി. ജില്ലയിലെ അഞ്ചു സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമനസേനാംഗങ്ങള്‍ സ്ഥലത്തുണ്ട്.



Share this News Now:
  • Google+
Like(s): 806