30 March, 2022 02:04:39 PM


തിരുവല്ലയിൽ ട്രെയിനിറങ്ങിയ യുവാവിന്‍റെ പക്കൽ നിന്നും എട്ടു കിലോ കഞ്ചാവ് പിടികൂടി



തിരുവല്ല: തിരുവല്ലയിൽ ട്രെയിനിൽ വന്നിറങ്ങിയ യുവാവിന്‍റെ പക്കൽ നിന്നുംഎട്ടു കിലോ കഞ്ചാവ് പിടികൂടി. പത്തനംതിട്ട സ്വദേശിയായ സഫദ് മോനെ(27)യാണ് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന എട്ടു കിലോ കഞ്ചാവും പൊലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.

ബുധനാഴ്ച രാവിലെ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സഫദ് മോനെ സംശയം തോന്നി പൊലീസ് സംഘം പരിശോധിക്കുകയായിരുന്നു. ചെന്നൈ എക്‌സ്പ്രസിൽ വന്നിറങ്ങിയ ഇയാൾ ചെങ്ങന്നൂരിലേയ്ക്കാണ് ടിക്കറ്റ് എടുത്തത്. എന്നാൽ, ഇയാൾ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K