03 January, 2016 04:00:09 PM


ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ മൊബൈല്‍ ആപ്പുമായി മന്ത്രി



ചവറ: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനായി മൊബൈല്‍ ആപ്പ്‌ ഒരുക്കി മന്ത്രി. തന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ക്കായി  എം.എല്‍.എ, തൊഴില്‍ മന്ത്രി എന്നീ നിലകളില്‍ രണ്ടു മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഒരുക്കി ചരിത്രം കുറിച്ചിരിക്കുകയാണ്  മന്ത്രി ഷിബു ബേബിജോണ്‍. ഇന്ത്യയില്‍ ആദ്യമായാണ്‌ ഒരു മന്ത്രി ജനങ്ങള്‍ക്കായി ഇത്തരത്തില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കുന്നത്‌.

ഈ ആപ്പിലൂടെ പരാതികള്‍ അയയ്‌ക്കുമ്പോള്‍ പരാതി അയച്ച ആള്‍ക്ക്‌ ഉടന്‍ത്തന്നെ എസ്‌.എം.എസിലൂടെ വിവരം ലഭിക്കും. പരാതിയുടെ ഓരോഘട്ടത്തിലും വിവരങ്ങള്‍ അറിയാന്‍ കഴിയും ലോകത്തിന്റെ ഏതു കോണിലിരുന്നും പരാതി അയയ്‌ക്കാം. ആന്‍ഡ്രോയ്‌ഡിലും ഐഫോണിലും നെറ്റ്‌ സൗകര്യമുള്ളവര്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പരാതികള്‍ അയയ്‌ക്കാം. ചവറ ബേബിജോണ്‍ ഷഷ്‌ട്യബ്‌ദപൂര്‍ത്തി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഷിബു ബേബിജോണ്‍ ആപ്പ്‌ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K