29 June, 2016 02:46:12 PM


ഇറ്റാലിയന്‍ നടന്‍ ബഡ് സ്പെന്‍സര്‍ അന്തരിച്ചു



റോം : ഇറ്റാലിയന്‍ നടന്‍ ബഡ് സ്പെന്‍സര്‍ (86) അന്തരിച്ചു. മികച്ച കൊമേഡിയന്‍ നടന്‍ എന്നു പേരുകേട്ട ബഡ് സ്പെന്‍സര്‍ യൂറോപ്പില്‍ ഏറെ ജനപ്രീതിയുള്ള നടനായിരുന്നു. മലയാളികള്‍ക്കും പ്രിയങ്കരനായ നടനായിരുന്നു ബഡ് സ്പെന്‍സര്‍. നൂറ്റിയിരുപത് സിനിമകളില്‍ സ്പെന്‍സര്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചു.


മോസ്കിറ്റോ, ഫ്ലാറ്റ് ഓണ്‍ദി നൈല്‍ എന്നിവയാണ് പ്രധാന സിനിമകള്‍. യൂറോപ്യന്‍ നടനായ ടെറന്‍സ് ഹില്ലുമായി ചേര്‍ന്ന് അഭിനയിച്ച സിനിമകളാണ് സ്പെന്‍സര്‍ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തത്. പതിനേഴ് ചിത്രങ്ങളാണ് ഇരുവരും ഒന്നിച്ച്‌ മെഗാ ഹിറ്റാക്കിയത്. ബഡ് സ്പെന്‍സറുടെ ശരിയായ പേര് കാര്‍ലോ ചെഡര്‍ സോളി എന്നാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K