14 March, 2022 05:57:40 PM


റാഗിങ്ങിനിടെ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്



പരപ്പനങ്ങാടി: മലപ്പുറത്ത് റാഗിങ്ങിനിടെ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ത്ഥി രാഹുലിനെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങ് നടത്തിയത്. ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന രാഹുലിനെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയാണ് ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ രാഹുലിന്റെ കണ്ണിന് സാരമായി പരിക്കുകള്‍ സംഭവിച്ചു.

മുഖത്തും ദേഹത്തും മര്‍ദ്ദനത്തിന്റെ പാടുകളുണ്ട്. സീനിയര്‍ വിദ്യാര്‍ത്ഥികളോട് ബഹുമാനമില്ലെന്ന് പറഞ്ഞാണ് തന്നെ മര്‍ദ്ദിച്ചതെന്ന് രാഹുല്‍ പറയുന്നു. തന്നെ അടിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. നിലവില്‍ രാഹുല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. റാഗിങ് ചെയ്ത വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തയായി കോളേജ് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K