29 June, 2016 01:17:25 PM


ആറ്റിങ്ങലിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക്



കൊല്ലം: ആറ്റിങ്ങലിന് സമീപം നാവായിക്കുളത്ത് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച രാവിലെ ഒന്പതോടെയായിരുന്നു അപകടം. എതിര്‍ദിശയില്‍ വന്ന ലോറി ബസില്‍ തട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് റോഡരുകിലെ കുഴിയിലേിക്ക് മറിയുകയായിരുന്നു. ബസ് അമിതവേഗതയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.


ഗുരുതരമായി പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്ന് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.



Share this News Now:
  • Google+
Like(s): 748