13 March, 2022 06:03:03 PM


പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് തെങ്ങിലിടിച്ചു വയോധികന്‍ മരിച്ചു



കോഴിക്കോട്: പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് തെങ്ങിലിടിച്ചു ഒരാൾ മരിച്ചു. താമരശേരി എളേറ്റില്‍ പന്നൂര്‍ കാവില്‍ ചന്ദ്രന്‍(65) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ എളേറ്റില്‍ കാഞ്ഞിരമുക്കിലായിരുന്നു അപകടം. പന്നൂര്‍ കാവില്‍ ചന്ദ്രന്‍(65) ആണ് മരിച്ചത്.

വാര്‍ക്ക ജോലിക്കുള്ള വസ്തുക്കളുമായി പോവുകയായിരുന്ന പിക്കപ്പ് ആണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാബിനിനുള്ളില്‍ കുടുങ്ങിയ ചന്ദ്രനെ നരിക്കുനിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പ്പ സമയത്തിനകം മരണം സംഭവിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K