08 March, 2022 03:13:23 PM


റെയിൽപാത മുറിച്ച് കടക്കുമ്പോൾ ട്രെയിൻ ഇടിച്ച് യുവാവിന് പരിക്ക്



ആലുവ: റെയിൽ പാത മുറിച്ച് കടക്കുമ്പോൾ ട്രെയിൻ ഇടിച്ച് യുവാവിൻ്റെ കൈ അറ്റു. തമിഴ്നാട് വിലുപുരം സ്വദേശി ലക്ഷ്മി പതി (50) ടെ വലത് കൈ ആണ് മുറിഞ്ഞ് പോയത്. പുളിഞ്ചുവട് ഭാഗത്ത് റെയിൽ പാത മുറിച്ച് കടക്കുമ്പോൾ തൃശൂർ ഭാഗത്തേക് പോകുകയായിരുന്ന ജനശദാബ്ദിയാണ് ഇടിച്ചത്. ചോര വാർന്ന് കിടന്ന ഇയാളെ റെയിൽവെ പോലീസ് ആശുപത്രിയിലെത്തിച്ചു. റെയിൽ പാതയിൽ വളവുള്ള ഭാഗമായതിനാൽ പുളിഞ്ചുവട് ഭാഗത്ത് റെയിൽവെ ലൈൻ മുറിച്ച് കടക്കുന്നത് സ്ഥിരം അപകടത്തിന് കാരണമാകാറുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K